Welcome to sreeharipms.blogspot.in and Have A Great Day

Saturday 16 February 2013

Chedi

ചേടി
മധ്യ തിരുവിതാംകൂറിലെ ഇല്ലങ്ങളില്‍ വിശേഷാവസരങ്ങളില്‍ ഇല്ലങ്ങള്ക്ക് അകത്തും വരാന്തയിലും വരക്കാറുള്ള ഒന്നാണ് ചേടി. പിറന്നാള്‍,ചോറൂണ്,സീമന്തം ഉപനയനം,സമാവര്ത്തനനം തുടങ്ങിയ മംഗള അവസരങ്ങളില്‍ ആണ് ചേടി വരക്കാറുള്ളത് .അരിമാവ് നേര്പ്പി ച്ചു ഇല്ലത്തെ സ്ത്രീകള്‍ പൂജാ നടക്കുന്ന അല്ലെങ്കില്‍ നമസ്കാരം നടക്കുന്ന തളത്തിലോ, വരാന്തയിലോ ഒക്കെ ചേടി വരക്കും.പറയ്ക്ക് വരുന്ന തേവര്ക്കു ഇറക്കി പൂജാ ഉണ്ടെങ്കില്‍ അവിടെയും തേവരെ ഇരുത്തുന്ന ആവണിപ്പലക അല്ലെങ്കില്‍ പീഠത്തിന്റെ മുകളിലും വരയ്ക്കും അല്പം കഴിയുമ്പോള്‍ ഉണങ്ങി വെളുത്ത ചിത്രം തെളിയും. മനോഹരമായ പരമ്പരാഗത ശൈലിയില്‍ ഉള്ള ഏതാണ്ട് സമാനമായ ചിത്രങ്ങള്‍ ആണ് ഇവ “ “ഹ” അക്ഷരം നീട്ടി വരച്ചു അതിന്മേല്‍ ആണ് ഈ ചിത്രപ്പണികള്‍. എന്നാല്‍ അഷ്ടമിരോഹിണി ദിവസം മാത്രം പ്രത്യേക ചിത്രം ആണ്.പ്രധാന കവാടത്തില്‍ നിന്ന് പൂജാമുറിയില്‍ ഉണ്ണിയപ്പം ഉണ്ടാക്കി അടച്ചു വച്ചിരിക്കുന്ന സ്ഥലം വരെ ചെറിയ കാല്പാടുകള്‍ ആണ് ഇങ്ങനെ നടന്നു വരുന്നതുപോലെ വരക്കുന്നത്. കണ്ണന്‍ ഉണ്ണിയപ്പം തിന്നാന്‍ വരുന്നതുപോലെ തോന്നും .ഇല്ലത്തിനു പുറത്തു ആണ് ഇറക്കി പൂജാ എങ്കില്‍ ആ സ്ഥലം തളിച്ച് മെഴുകി അവിടെ വലിയ ചേടി വരയ്ക്കുന്നു. ഇതിന്റെആ ചരിത്രം എന്താണെന്നോ എത്രകാലം മുന്പ്വ തുടങ്ങിയത് ആണെന്നോ അറിഞ്ഞു കൂടാ. മരണാനന്തര കര്മ്മെങ്ങള്‍ ചെയ്യുമ്പോള്‍ ചേടി വരക്കാറില്ല. അതായത് ഇതു ആനന്ദകരമായ അവസരങ്ങള്ക്ക് വേണ്ടി ഉള്ളത് ആണെന്നാണ്‌.
തമിഴ് ബ്രാഹ്മണര്‍ അരിപ്പൊടി കൊണ്ട് ദിവസവും കോലം വരക്കാരുണ്ട് പക്ഷെ അത് പല ഡിസൈനുകളില്‍ ആണ്.എന്നാല്‍ ചേടികള്‍ ഏകദേശം ഒരേ മാതൃകയില്‍ ആണ് കണ്ടുവരുന്നത്‌ 

1 comment:

  1. എന്റെ പോസ്റ്റ്‌ അപ്പാടെ എടുത്തു ഇട്ടിരിക്കുകയാണല്ലോ? കൊള്ളാം നല്ല മോഷണം!

    ReplyDelete

COMMENT ON FB

Share

Share

പോസ്റ്കള്‍ ഒന്നിച്ച