Welcome to sreeharipms.blogspot.in and Have A Great Day

Friday, 27 September 2013

TONGUE


നാവ്
നാവിന്റെ അറ്റത്ത് മധുരവും വശങളിൽ ഉപ്പുരസവും ചവർപ്പും ഏറ്റവും പിന്നിൽ കയ്പ്പുരസവും അറിയാനുള്ളതാണു എന്നാണു പലരുടേയും ധാരണ എന്നാൽ ഇത് തെറ്റാണു.അമേരിക്കയിലെ ഒരു മനശാസ്ത്രഞനാണു ഇതിനു പിന്നിൽ അദ്ദേഹത്തിന്റെ പേരു എഡ്വിൻ ജി ബോറിങ്ങ്.അദ്ദേഹത്തിന്റെ 1901-ൽ ജർമൻ ഭാഷയിൽ പ്രസിദ്ദീകരിച്ച ഒരു ലേഖനം ബോറിങ്ങ് പരിഭാഷപ്പെടുത്തി അതിലാണു നാക്കിന്റെ രുചികളെ പറ്റിയുളള ഈ വിവരണം.


ഇത് തെറ്റാണെന്ന് നമുക്ക് തന്നെ തെളിയിക്കാവുന്നതേയുള്ളൂ നാക്കിന്റെ അറ്റത്ത് മധുരമെന്നാണു പറഞ്ഞത് എന്നാൽ കുറച്ച് ഉപ്പെടുത്ത് നാവിന്റെ അറ്റത്ത് വച്ച് നോക്കൂ ഉപ്പുരസം ഉണ്ടാകുന്നു അല്ലേ…മുകളിൽ പറഞ്ഞപോലെ പറയാൻ കാരണമെന്തെന്നറിയാമോ?ഈ പറഞ്ഞ സ്താനത്തെല്ലാം അവയറിയാനുള്ള മുകുളങ്ങൾ കൂടുതലാണെന്നേയുള്ളൂ. 

Sunday, 22 September 2013

PENGUIN


പെൻഗ്വിനുകൾ പറക്കാൻ കഴിയാത്ത പക്ഷികളാണു എന്ന് നിങ്ങൾക്കറിയാല്ലോ?പക്ഷേ ഇവക്ക് വായുവിൽ ഉയർന്ന് നീങ്ങാൻ കഴിയും.വെളളത്തിൽ നിന്ന് 6 അടിവരെ കുതിച്ച് ഉയരാൻ പെൻഗ്വിനുകഴിയും.ഇവർക്ക് ഒറ്റടിക്ക് 260 മീറ്റർ വരെ ഡൈവ് ചെയ്യാനുള്ള കഴിവുണ്ട്.അന്റാർട്ടിക്കയിലെ ‘ചക്രവർത്തി’എന്നാണു ഇവയെ വിശേഷിപ്പിക്കുന്നത്.കൊടും ശൈത്യകാലത്ത് അന്റാർട്ടിക്കയിലെ പ്രധാന താമസക്കാർ ഇവരാണു.
മെയ് ആദ്യവാരത്തിലാണു ഇവ മുട്ടയിടുന്നത്.മുട്ടയിട്ടുകഴിഞാൽ ഉടൻ പെൺപെൻഗ്വിൻ കടലിലേക്ക് മടങ്ങും.കൊടും തണുപ്പുകാലം മുഴുവനും മുട്ടയ്ക്ക് അടയിരിക്കുന്നത് ആൺപെൻഗ്വിനാണു.മുട്ടകളെ തണുപ്പ് അടുപ്പിക്കാതിരിക്കാൻ ഒരു കാലിൽ എടുത്ത് വച്ചാണു ഇവ അടയിരിക്കുന്നത്.ജൂലായ് ആകുമ്പോഴേക്കും അമമപെൻഗ്വിനുകൾ എത്തും.
പെൻഗ്വിനുകൾ കൂടുതൽ സമയവും വെള്ളത്തിൽ തന്നെ കഴിച്ച് കൂട്ടാൻ ഇഷ്ടപ്പെടുന്നവരാണു. പെൻഗ്വിനുകൾ വശനാശഭീഷണി ജീവികളിൽ ഒന്നാണു.ഗാലപ്പഗോസ് പെൻഗ്വിനുകളാണു ഏറ്റവും കൂടുതൽ വംശനാശം നേരിടുന്നത്

Wednesday, 11 September 2013

HANGER


ഹാങ്ങർ എങ്ങനെയാണു ഉണ്ടായതെന്നറിയാമോ ?ആല്ബര്ട്ട് ജെ പാര്ക്ക് ഹൌസ് എന്നാ ഒരു ഫാക്ടറി ജീവനക്കാരനാണ് ഇതിന് പിന്നിൽ.അദ്ദേഹം ഫാക്ടറിയിൽ പ്രവേശിക്കുമ്പോൾ തന്റെ കോട്ട് നിലത്ത് ചുരുട്ടി വക്കാരായിരുന്നു ,പക്ഷേ അന്ന് അദ്ദേഹത്തിന്‌ നിലത്ത് വക്കാൻ സ്ഥലം കിട്ടിയില്ല .ആസമയത്ത് അദ്ദേഹം താഴത്ത് കിടന്ന ഒരു കമ്പി വളച്ചെടുത്ത് ഹാങ്ങറാക്കി.അത് കണ്ട ഫക്ടരിയുടമ വ്യവസായികാടിസ്ഥാനത്തിൽ ഹാങ്ങർ നിര്മിക്കാൻ തുടങ്ങി .

Friday, 6 September 2013

BALL PENഇത് ലാസ്റ്റൊ ജോസഫ് ബീറോ എന്നയാളുടെ സംഭാവനയാണ് .അദ്ദീഹത്തിനു ഒരു പ്രെസ്സിലയിരുന്നു ജോലി.പ്രെസ്സിലെ റോളറിന്റെ പ്രവര്ത്തനം കണ്ട അദ്ദേഹം റോളറിന്റെ ചെറിയ പതിപ്പ് ഉണ്ടാകി.പിന്നെ അതിനെ ഒരു പേനയുടെ രൂപത്തിലേക്ക് മാറ്റി .ആ പേനക്ക് മുന്നില് ബോൽ വച്ച് പിടിപ്പിച്ചു .അതോടെ എങ്ങനെയും എഴുതാൻ പറ്റുന്ന ബോൽ പേന നിലവിൽ വന്നു.
 

Wednesday, 4 September 2013

AQUARIUM

മത്സ്യങ്ങളെ അലങ്കാരത്തിനായി വളര്ത്തിയിരുന്നത്  ചൈനക്കാരാണ്‌ .അവയെ വിവിധ വൈവിധ്യങ്ങളിൽ ഓരോ സംഭരണികളിൽ അവർ വളർത്തിയിരുന്നു.ഇംഗ്ലണ്ടുകാർ മത്സ്യപ്രദര്ശനം നടത്തുകയും അതിനുവേണ്ടി ചൈനയിൽനിന്ന്  മത്സ്യങ്ങളെ വരുത്തുകയും ചെയ്തിരുന്നു .ജലസസ്യങ്ങളും മറ്റും കൊണ്ട് അലങ്കരിച്ച ചില്ലുകൂടുകൾ അങ്ങനെ വ്യാപകമായി .ഇതിനെ ഹെൻട്രി ഗോസ്റ്റെ എന്ന പ്രകൃതിശാസ്ത്രഞ്ഞൻഅക്വാറിയം എന്ന്  വിളിച്ചു .

COMMENT ON FB

Share

Share

പോസ്റ്കള്‍ ഒന്നിച്ച