Welcome to sreeharipms.blogspot.in and Have A Great Day

Wednesday, 30 October 2013

PLANT HORMONS

സസ്യഹോർമോണുകൾ:
ശരീരത്തിലെ രാസസന്ദേശവാഹകരാണ് ഹോർമോണുകൾ എന്ന് നിങ്ങൾക്കറിയാമല്ലോ?മിക്ക സസ്യങ്ങളിലും ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നുണ്ട്.
ഓക്സിനുകൾ
സസ്യങ്ങളിലെ ഏറ്റവും പ്രധാന ഹോർമോണുകളാണ് ഇവ.സസ്യങ്ങളിൽ വേരുകൾ രൂപം കൊള്ളുന്നതിനും കാണ്ടങ്ങൾ രൂപം കൊള്ളുന്നതിനും സഹായിക്കുന്നു.കുരുവില്ലാത്ത മുന്തിരി വികസിപ്പിച്ചെടുക്കാൻ ഇവ ഉപയോഗിക്കുന്നു.
ഗിബ്ബർലിൻ
സസ്യങ്ങളിൽ ഇല വിരിയാൻ,വിത്തിൽ നിന്ന് ചെടിമുളക്കാൻ എന്നിവയ്ക്ക് സഹായിക്കുന്നു,മുന്തിരി വേഗത്തിൽ പാകമാകാൻ(ക്രിത്രിമ ഗിബ്ബർലിൻ) ഉപയോഗിക്കുന്നു.
സൈറ്റോകൈനിൻ
ചെടികളിലെ വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു.
എഥിലിൻ
വാതകരൂപത്തിലുള്ള ഒരേയൊരു സസ്യഹോർമോൺ എന്നറിയപ്പെടുന്ന ഇവ കായകൾ പാകമകാനും ഇലകൾ പഴുക്കാനും റബ്ബർ മരങ്ങളുടെ പാലുല്പാദനം കൂട്ടാനും സഹായിക്കുന്നു.
അബ്സെസിക് ആസിഡ്
ഇവ ഇലകളിലാണ് നിർമിക്കപ്പെടുന്നത് പഴുത്ത കായകളും ഇലകളും കൊഴിയുന്നതിന് കാരണമാകുന്നു.


Friday, 25 October 2013

HEART DISEASE

ഹ്രിദ്രോഗം
ഇന്ന് ഹ്രിദ്രോഗം ബാധിക്കുന്നവരുടേ പ്രായം കുറഞ്ഞ് വരുന്നു.മനുഷ്യന്റെ ജീവിതരീതികളിൽ വന്ന മാറ്റമാണു ഹ്രിദ്രോഗത്തിന് പ്രധാനകാരണം.കേരളത്തിലെ പ്രദേശങ്ങളിലെ ആസ്പത്രികളിൽ എത്തുന്ന നല്ലൊരു ശതമാനവും ഹ്രിദ്രോഗികളാണ്.
അധ്വാനമില്ലാത്ത പുതിയ ജോലി സാഹചര്യങ്ങൾ ഹ്രിദ്രോഗത്തെ പ്രത്ത്യക്ഷമായിത്തന്നെ സഹായിക്കുന്നുണ്ട്.വീട്ടിലെത്തിയാൽ ടി.വി.യുടെ മുന്നിൽ ചടഞ്ഞ് കൂടുന്നരീതിയാണ് ഭൂരിഭാഗം പേരും സ്വീകരിച്ചിരിക്കുന്നത്.വ്യായാംത്തിന് ഇടകൊടുക്കാതെയുള്ള ജീവിതരീതികൾ ഹ്രിദ്രോഗസാധ്യത വർധിപ്പിക്കുന്നു.
ഹ്രിദ്രോഗത്തിനുള്ള മറ്റൊരുകാരണം മാറിയ ആഹാര രീതികളാണ്.കഞ്ഞിയും കപ്പയും പോലെ സന്തുലിത ഭക്ഷണം ശീലിച്ചിരുന്നവർ മട്ടണിലേക്കും ബീഫിലേക്കും മാറിയപ്പോൾ ശരീരത്തിലെ കൊളസ്ട്രോൾ വർധിച്ചു. ഹ്രിദ്രോഗം കൂടപ്പിറപ്പായി.
കൂടുതൽ:-
‘അജൈന’ എന്നറിയപ്പെടുന്ന ലളിതമായ ഹ്രിദയാഘാതമാണ് സാധാരണ ഹ്രിദ്രോഗത്തിന്റെ തുടക്കമറിയിക്കുന്നത്. ഹ്രിദ്രോഗത്തിന്റെ ഫലം പ്രധാനമായും 3 തരത്തിൽ തീവ്രതയനുസരിച്ച് കാണാം
1)അജൈന
2)മയോകാർഡിയൽ ഇൻഫാർക്ഷൻ
3)ഉടൻ മരണം
മയോകാർഡിയൽ ഇൻഫാർക്ഷൻ അജൈനയെക്കാൾ ഗുരുതരമായ അവസ്തയിലേക്ക് എത്തുന്ന തലമാണ്.ഇത് അതിപ്രധാനമായ പേശീഭാഗത്തോ മറ്റോ ആണെങ്കിൽ മരണം വരെ സംഭവിക്കാം.
മൂന്നാമത്തെ ഫലം ഉടൻ മരണം തന്നെ. ഹ്രിദയത്തിന്റെ ഒരു വലിയ ഭാഗത്തേക്ക് പെട്ടെന്ന് രക്തം എത്താതെ നിന്നുപോകുന്നു.
അജൈന ഒരു മുന്നറിയിപ്പാണ്. ഹ്രിദയത്തിൽ കൂടുതൽ ശ്രദ്ദനൽകാനുള്ളമുന്നറിയിപ്പ്.മരുന്നുകൾ പോരാതെ വരുമ്പോഴാണ് മറ്റുചികില്സാമാർഗങ്ങൾ ഉപയോഗിക്കുക.ആൻജിയോഗ്രാഫി ധമനിക്കുള്ളിലെ സ്തിതി അറിയാനാണ് ഉപയോഗിക്കുക.

Saturday, 12 October 2013

FACE-KINI

ഫേസ്-കിനി
നമ്മളെ പേടിപ്പക്കാൻ വേണ്ടി കെട്ടിയ വേഷമൊന്നുമല്ല ഇത്.ഇത് ബീച്ചിലും മറ്റും കുളിക്കുമ്പോൾ യു-വി റേഡിയേഷൻ ഏൽക്കാതിരിയ്ക്കാൻ ചൈനക്കാർ കണ്ടുപിടിച്ച സൂത്രമാണു.ദേഹം മുഴുവനായി മറക്കുന്ന തരത്തിലാണു ഇത് നിർമിച്ചിരിക്കുന്നത് കണ്ണിനും മൂക്കിനും ദ്വാരങ്ങളുണ്ട് കെട്ടോ.ഈ മാസ്ക് ചൈനയിൽ വളരേ സാധാരണമാണ്.Stretchy fabric എന്ന bathing suits-ൽ ഉപയോഗിക്കുന്ന വസ്തുവിനെക്കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.ഇവയുടെ വർണ്ണവൈവിധ്യങ്ങൾ ഇവിടെ സുലഭമാണ്.

Wednesday, 9 October 2013

NOON SLEEP


ഉച്ചയുറക്കം
ഉച്ചക്ക് വയറുനിറയെ ആഹാരം കഴിഞ്ഞ് ചെറിയൊരു മയക്കം.നല്ല പഞ്ഞിയുള്ള മെത്തയിൽ ഇളം കാറ്റുമേറ്റ്……………………………….നല്ല രസം അല്ലേ….പക്ഷേ പലവിദേശ രാജ്യങ്ങളലും ഉച്ചയുറക്കം അലസതയുടേയും മടിയുടേയും ലക്ഷണമായി കരുതുന്നു.ഉച്ചയ്ക്കുറങ്ങിയാൽ പിത്തം എന്നതിനും മറ്റും വിശ്വാസങ്ങളുമുണ്ട്.യൂറോപ്പിലും അമേരിക്കയിലും മറ്റും ഉച്ചയ്ക്ക് ഉറങ്ങാതിരിക്കുന്നത് സമയക്കുറവിന്റെ ലക്ഷണമായി കണക്കാക്കിപ്പോരുന്നു.
നമ്മുടെ പ്രധാനമന്ത്രി നരസിംഹറാവു,അമേരിക്കൻ പ്രസിഡന്റ് ക്ലിന്റൺ,തുടങ്ങി പലപ്രമുഖരും ഉച്ചയുറക്കത്തിൽ പ്രിയരാണു.ഇഗ്ലണ്ടിലെ പ്രധാനമന്ത്രിയായിരുന്ന വിസ്റ്റൺ ചർച്ചിൽ രണ്ടാം ലോക മഹായുദ്ദം നടക്കുന്ന സമയത്ത് പോലും എല്ലാ ദിവസവും ഉച്ചക്ക് ഒരു മണിക്കൂർ ഉറങ്ങിയിരുന്നത്രേ.
ഉച്ചക്ക് ഊണിനുശേഷം കുറച്ച്നേരം ഉറങ്ങുന്നത് ആരോഗ്യത്തിനു ഏറേ പ്രയോജനക്രമാണു.ഉച്ചയ്ക്ക് ചുരുങ്ങിയത് അര മണിക്കൂറെങ്കിലും ഉറങ്ങണം.ഒരു മണിക്കൂർ വരെയുറങ്ങുന്നത് കൂടുതൽ നന്ന്.ഇതുമൂലം ക്ഷീണം അകന്ന് ഉന്മേഷം ലഭിക്കുകയും ടെൻഷൻ കുറയുകയും മാനസിക സന്തുലിതാവസ്ത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Wednesday, 2 October 2013

FAMOUS PERSONS TELLS ABOUT GANDHI

ഗാന്ധിയെക്കുറിച്ച് മഹാന്മാർ
ഐൻസ്റ്റീൻ
ഈ ഭൂമുഖത്ത് ഇങ്ങ്നൊരു മനുഷ്യൻ രക്തമാംസാദികളോടെ ജീവിച്ചിരുന്നു എന്ന് വരും തലമുറകൾ വിശ്വസിക്കാനിടായില്ല
ബർണാഡ്ഷാ
ഗാന്ധിജി വെറുമൊരു മനുഷ്യനല്ല ഒരു പ്രദിഭാസമാണ്.നല്ലവനായിരിക്കുന്നത് എത്ര ആപൽക്കരമാണ് എന്ന് അദ്ധേഹത്തിന്റെ വധം തെളിയിക്കുന്നു.
മൗണ്ട് ബാറ്റൺ
ചരിത്രത്തിൽ ബുദ്ധനും യേശുക്രിസ്തുവിനും തുല്യമായ ഒരു സ്ഥാനം മഹാത്മാഗാന്ധിയിക്കും ഉണ്ടായിരുക്കും

COMMENT ON FB

Share

Share

പോസ്റ്കള്‍ ഒന്നിച്ച