Welcome to sreeharipms.blogspot.in and Have A Great Day

Monday 7 April 2014

Kawasaki Ninja ZX-14R




നിരത്തുകളെ ആകർഷകമാക്കണമെങ്കിൽ ഭീമാകാരൻ ടയറും കാതടപ്പിക്കുന്ന ശബ്ദവും വേണമെന്ന സങ്കൽപ്പത്തിന്റെ കാലം പിന്നിട്ടു.ഇപ്പോൾ സ്പോർട്സ് തരംഗമാണ്.റേയ്സിങ്ങ് ബൈക്ക്കളോടാണ് വാഹനപ്രേമികൾക്ക് താല്പര്യം.ഇത് മുന്നിൽ കണ്ടാണ് ഇന്ത്യയിൽ വമ്പൻ വളർച്ച കാഴ്ച്ചവയ്ക്കുന്ന കവാസാകി സ്പോർട്സ് ബൈക്കളിലേക്ക് കൂടുതൽ ശ്രദ്ദ തിരിച്ചത്.ജപ്പാനീസ് കമ്പനിയായ കവാസാകി ഇന്ത്യൻ യുവാക്കൾക്കിടയിൽ തരംഗമായതും അങ്ങനെതന്നെയാണ്. കവാസാകിയുടെ ഈ വളർച്ച മറ്റ് കമ്പനികൾ ഉറ്റ് നോക്കിക്കൊണ്ടിരിക്കുകയാണ്.

Looks&Styling



Ninja ZX-14R നമുക്ക് Lime Green നിറത്തിൽ മാത്രമേ ലഭിക്കുകയുള്ളൂ എന്നാൽ ചുവപ്പ്,കറുപ്പ് പോലെയുള്ള മറ്റ് കളറുകൾ മറ്റ് രാജ്യങ്ങളിൽ ലഭിക്കുന്നുണ്ട്.ഇത് നമുക്ക് വളരേ നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്.
കറുപ്പ് നിറമെങ്കിലും കളർ വാരിയന്റായി കവാസാക്കിയ്ക്ക് കൊണ്ടുവരാമായിരുന്നു.കറുപ്പ് Ninja ZX-14R-ന് നല്ല ലുക്ക് നൽകും.കവാസാകി Ninja ZX-14R-ന് ഒരു compound eye front ആണ് കൊടുത്തിരിക്കുന്നത്.ഇതിന് വളരേ നല്ല ഒരു കാരണവും ഉണ്ട്. Ninja ZX-14R ന്റെ വലുപ്പവും വീതിയും ബാലൻസ് ചെയ്യാൻ ഇത്തരത്തിലുള്ള ഒരു ഹെഡ് ലൈറ്റ് കൂടിയേതീരൂ.മുൻപിലൂടെ നോക്കുമ്പോൾ നല്ലൊരു ലുക്ക് ഈ ബൈക്ക് നൽകുന്നുണ്ട്.പിന്നിലേക്ക് പോകുന്ന വരകളും മറ്റും നമുക്ക് മുന്നിൽനിന്ന് നോക്കുമ്പോൾതന്നെ കാണാൻ പറ്റും ഇത് കവാസാകിയുടെ വ്യത്യസ്തതയ്ക്ക് ഊന്നൽ നൽകുന്ന് നിർമാണരീതികൊണ്ടാണ്.എന്തുതന്നെയായലും സീറ്റിങ്ങ് അറേഞ്ച്മെന്റിന്റേയും മറ്റ് കറുത്തഭാഗങ്ങളുടേയും യോജിപ്പ് എടുത്ത് പറയേണ്ടതുതന്നെയാണ്.Ferrari Testarossa-യ്ക്കുള്ളത് പോലെയുള്ള വശങ്ങളിലെ strakes റേഡിയേറ്ററിൽനിന്നുള്ള ചൂട് വായു പുറത്ത് പോകാൻ വളരേ സഹായകമാണ്.പുറകിലേക്ക് വരുമ്പോൾ എടുത്ത് പറയേണ്ട കാര്യമെന്ന് പറയുന്നത് V-ഷേപ്പുള്ള LED ടെയിൽ 
ലാമ്പ് തന്നെയാണ് ഇത് ഒരു മോഡേർൺ ലുക്ക് നൽകാൻ സഹായിക്കും.




Instrumentation&Ergonomics


മുന്നിലേയും പുറകിലേയും ഇൻഡിക്കേറ്റർ ലൈറ്റിന്റെ ഷെയ്പ്പിൽ കാരമായ വ്യതാസം കാണാൻ സാധിക്കും.

സ്പോർട്ടിയായ അനലോഗ് മീറ്ററാണ് ഇവന്.കൂടെ ട്രിപ് മീറ്ററുമുണ്ട്.നിങ്ങൾക്ക് ABSഉംtractionഉം ഹാൻഡിൽ ബാറിൽനിന്നുതന്നെ കണ്ട്രോൾ ചെയ്യാനായി അതിനൂതനമായ സാങ്കേതിക വിദ്യയാണ് കവാസകി ഉപയോഗിച്ചിരിക്കുന്നത് ഇതിനെ K-TRAC എന്നാണ് കവാസാകി വിശേഷിപ്പിക്കുന്നത്. മീറ്ററിൽ രണ്ട് ട്രിപ് മീറ്ററും fuel consumptionഉം ഇനി എത്രദൂരത്തേക്കുള്ള പെട്രോളുണ്ടെന്നും അറിയാനുള്ള സംവിധാനമുണ്ട്. മറ്റൊരു പ്രധാന കാരമെന്ന് പറയേണ്ടത് ഉയരം അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റാണ്..ഇത് പ്രധാനമായും south-east ഏഷ്യൻ രാജ്യക്കാരെ ഉദ്ദേശിച്ചായിരിക്കണം.ഒറ്റ പീസ് സീറ്റ് ആയതുകൊണ്ട്തന്നെ മുന്നിലും പിന്നിലും ഇരിക്കുന്നവർക്ക് നല്ല കംഫേർട്ടായി ഇരിക്കാനും കൂടുതൽ ഗ്രിപ്പ് കിട്ടാനും സഹായിക്കും.മറ്റ് ബൈക്ക്കളെ താരതമ്യം ചെയ്യുമ്പോൾ ഇത് വളരേ ആസ്വാസകരം തന്നെയാണ്.{R15-ൽ പുറകിലെ ആൾക്ക് ഇരിക്കാൻ വളരേ പ്രയാസമാണ് എന്നാൽ മുന്നിലിരിക്കാൻ കൂടുതൽ സുഗമവുമാണ്.} Ninja ZX-14R റൈഡ് ചെയ്യുമ്പോൾ ബൈക്കിന്റെ അധികഭാരവും കൈകളിൽ അനുഭവപ്പെടാത്തതിനാൽ കൂടുതൽ സുഗമായി ഡ്രൈവ് ചെയ്യാൻ സാധിക്കുന്നു.രണ്ട് വശത്തുമുള്ള ഭീമാകാരൻ സൈലൻസർ Ninja ZX-14R-ന്റെ ലുക്ക് പതിന്മടങ്ങ് കൂട്ടുന്നു.മറ്റുള്ള ബൈക്ക്കളെ നോക്കുമ്പോൾ Ninja ZX-14R ഒരു sport tourer തന്നെയാണ്ഈവനെ ഓടിക്കുമ്പോൾ വലിയബൈക്കാണ് ഓടിക്കുന്നതെന്ന തോന്നൽ തെല്ലും അനുഭവപ്പെടുകയേ ഇല്ല,അത്തരത്തിലാണ് കവാസാകി ഇവനെ നിർമിച്ചിരിക്കുന്നത്.ഇവന്റെ റൈഡിങ്ങ് പൊസിഷൻ ഇവനെ ഈ ശ്രേണിയിലെ തന്നെ മികച്ചതാക്കുന്നു.

Engine&Gearbox


1441സിസി,206BHP,16.8Nm,നമ്പർ നോക്കുമ്പോൾ ഇതൊരു short-stroke engine ആണെങ്കിലും Displacement കൗതുകം ഉണ്ടാക്കുന്ന ടോർക്ക് തരുന്നുണ്ട്.1100rpm നമുക്ക് ഇവൻ തരുന്നുണ്ട്.ഇവന് ഒരു വിധത്തിലുമുള്ള വൈബ്രേഷനുമില്ലെന്നത് എടുത്ത് പറയേണ്ടത് തന്നെയാണ്,ആകെയുള്ള ശബ്ദം സൈലൻസറിൽ നിന്നുള്ള ശബ്ദമാണ്.എഞ്ചിൻ എത്ര സ്മൂത്താണെന്നുള്ളതാണ് കൂടുതൽ അത്ഭുതമുളവാക്കുന്നത്!നിങ്ങളുടെ കൈകളുകൊണ്ട് Ninja ZX-14R ന്റെ ആക്സിലറേഷൻ കൊടുത്ത് നോക്കൂ അപ്പോളറിയാം ഇവന്റെ പവർ എത്രമാത്രമുണ്ടെന്ന്.265kg ആണ് ഇവന്റെ ഭാരം.ഏത് ഗിയറിലും ഇവന്റെ ഇവൻ അതിന്റേതായ സ്പീഡ് കാഴ്ച്ചവയ്ക്കുന്നുണ്ട്.

Ride&Handling

കവാസാക്കി Ninja ZX-14Rലെ റൈഡിനെ “plush”{മോടികാട്ടുന്ന}എന്ന ഒരൊറ്റ വാക്കുകൊണ്ടാണ് വിശേഷിപ്പിക്കുന്നത്.ഞങ്ങൾക്ക് ഇവനെ വളരേകുറച്ച് സമയം മാത്രമേ കിട്ടിയുള്ളൂ അത്കൊണ്ട് തന്നെ Ninja ZX-14R സസ്പെൻഷനെക്കുറിച്ച് കൂടുതൽ ടെസ്റ്റ് ചെയ്യാൻ സാധിച്ചില്ല,എങ്കിലും കവാസകിയുടേ ഫാക്ടറി സെറ്റിങ്ങ്സ് നോക്കുമ്പോൾ Ninja ZX-14R ഏത് പരുക്കൻ റോഡിനേയും വെല്ലും എന്ന് പ്രതീക്ഷിക്കാം.നിങ്ങളുടേ കാലുകൾ നിലത്ത് ചവിട്ടി നിൽക്കുമ്പോൾ ബൈക്ന്റെ ഭാരം നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം എന്നാൽ ബൈക്ക് റൈഡ് ചെയ്യുമ്പോൾ Ninja ZX-14R ഈസിയായി കണ്ട്രോൾ ചെയ്യാവുന്ന ഒരു മിഷീനായി മാറുന്നു.

നമുക്ക് ചുറ്റും ബെറ്ററും ക്വിക്കറുമായ റേസിങ്ങ് ബൈക്കുകൾ ധാരാളമുണ്ട്,എന്നാൽ അവ റോഡ്കളിൽ കംഫർട്ടബിളാകണമെന്നില്ല.എന്നാൽ എത്ര വലിയ വേഗത്തിലും ninja ഒരു കുഴപ്പവുമില്ലതെ നിൽക്കുന്നു,ഇവിടെ തന്നെയാണ് കവാസാകിയുടെ വിജയവും.ഉയരം കൂടിയ ഒരാൾക്ക് അവരുടെ കൈകൾ ടാങ്കിൽ തട്ടി പ്രയാസമുണ്ടാകും,ഇത് മാത്രമേ ഇവന്റെ ഒരു പരിമിതിയായി പറയാൻ പറ്റൂ.എത്രവലിയ സ്പീഡിലും ഇവന്റെ ഹാൻഡിലിങ്ങ് വളരേ മികച്ചതാണ്,പക്ഷേ പെട്ടെന്നുള്ള വളയ്ക്കലുമൊന്നും പറ്റില്ല കാരണം ഇവന്റെ ഭാരം തന്നെ.പക്ഷെ ഈ ശ്രേണിയിൽ ഏറ്റവും മികച്ച കംഫെർട്ടും ഹാൻഡിലിങ്ങും തമ്മിൽ കൂടുതൽ യോജിപ്പ് നൽകാൻ നിഞ്ചയ്ക്ക് സാധിക്കും.

Verdict

Ninja ZX-14R എക്സ് ഷോറൂം വില expect ചെയ്യുന്ന വില 13-15 lakhആണ്,കണ്ണ് തുറിച്ച് പോകുന്നുണ്ടല്ലേ?ഇവനെ നിങ്ങൾ ഓടിക്കുന്നത് കണ്ടാൽ റോഡിൽ നിൽക്കുന്നവർക്കും ഇതേ അനുഭവമായിരിക്കും.വില നോക്കതെ ലുക്കിനും കംഫേർട്ടിനും സ്റ്റൈലിനും നാലാളുകണ്ടാൽ നോക്കിനിൽക്കാനും മറ്റുമാണ് നിങ്ങൾ ബൈക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഈ ബൈക്ക് സെലക്ട് ചെയ്യാം.കവസകിയാണ് ലോകത്ത് വേഗത്തിൽ പ്രൊഡക്ഷൻ നടത്തുന്നത്,അത് കൊണ്ട് തന്നെ അവർ അതിന്റെ ക്വാളിറ്റി നോക്കാതെ ഇത്രയും വിലയിടുമെന്ന് പ്രതീക്ഷിക്കേണ്ട. Ninja ZX-14R ൽ റൈഡിന് വേണ്ട എല്ലാവിധ ഇലക്ട്രോണിക്സുമുണ്ട് പൊരാത്തതിന് എക്സ്ട്രാകംഫേർട്ടും.അത്കൊണ്ട് തന്നെ Ninja ZX-14R ഒരു എക്സ്ട്രാ പവർഫുൾ ബൈക്ക് തന്നെയാണ്.ഈ ഗ്രീൻ ഡെവിൾ നിരത്തുകളിൽ ചീറിപ്പായട്ടെ,വേഗം ഇതിന് വേണ്ട കാശും ഉണ്ടാക്കിക്കോളൂ എന്നാൽ നിങ്ങൾക്കും പോകാം ഗ്രീൻ ഡെവിളിന്റെ പുറത്ത്. 
Photos












 വാഹനത്തെക്കുറിച്ചുള്ള എന്ത് സംശയവും പരിഹരിക്കാൻ ഒരു കമന്റ് ഇടൂ.ഈ ബൈക്കിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായവും ഞങ്ങള്ക്ക് തരൂ{ഇത്രയും കഷ്ടപ്പെട്ടത്തിന് ഒരു പ്രതിഫലമെന്ന രൂപത്തിൽ}




4 comments:

  1. Good,but price is a problem

    ReplyDelete
  2. Super sporty,your post is very helpfull,thank you

    ReplyDelete
  3. We want tabular details,pls help

    ReplyDelete
  4. Bikinod kambamullavark patum,namale polulavar ee cashinu car vangum!

    ReplyDelete

COMMENT ON FB

Share

Share

പോസ്റ്കള്‍ ഒന്നിച്ച