തളിപ്പറമ്പ്
ഭാഗത്തെ ഇല്ലങ്ങളില്‍ വടക്കിനിയില്‍ സാധാരണയായി കണ്ടു വരുന്നതാണ്
കാലാകാലങ്ങളായി ചുമരില്‍ വരച്ചു വെച്ചിരിക്കുന്ന ചില ചിത്രങ്ങള്‍.ഏതോ
മുന്‍ തലമുറ .എപ്പോഴോ വരച്ച അതെ ചിത്രത്തിന് മീതെ വീണ്ടും വീണ്ടും
വരയ്ക്കും . ഒരു ആന, പെരുംത്രിക്കൊവിലപ്പന്‍ ( ശിവന്‍ ) വിളക്ക്. കിണ്ടി
ഇവ ആണ് സാധാരണ കാണാറ്. ഓരോ വിശേഷങ്ങള്‍ക്കും അത് ഒന്ന് മോടിപിടിപ്പിക്കും.
ഇങ്ങനെ എല്ലാ ഭാഗത്തും ഉള്ള ഇല്ലങ്ങളില്‍ ചെയ്യാറുണ്ടോ ? അരിമാവ്. കാവി ,
കരിപ്പൊടി ഇവ ഒക്കെ ഉപയോഗിച്ചാണ് സാധാരണ വരയ്ക്കുക. ചില ഇല്ലങ്ങളില്‍ വളരെ
ഭംഗിയായി വരച്ചു കാണാറുണ്ട് .
No comments:
Post a Comment