Welcome to sreeharipms.blogspot.in and Have A Great Day

Saturday 16 February 2013

Vaikkam Vijaya Lakshmi വൈക്കം വിജയലക്ഷ്മി





വൈക്കം വിജയലക്ഷ്മി

കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ “കാറ്റേ കാറ്റേ നീ പൂക്കാ മരത്തില് പാട്ടും മൂളി വന്നു” എന്ന ഗാനം വളരെയധികം ശ്രദ്ധ നേടിയ ഒരു ഗാനമാണ്. പ്രത്യേകിച്ച് അതിലെ പി ലീലയുടെത് പോലെയുള്ള ഫീമയില്‍ വോയിസ്‌, ആരാണ് ആ പാട്ട് പാടിയ ഗായിക എന്ന് അന്വേഷിച്ചു പോയാല്‍ ഒരുപക്ഷെ അധികം ആരും കേള്ക്കാ ത്ത ഒരു പേരില്‍ “വൈക്കം വിജയലഷ്മി” എന്ന അന്ധ ഗായികയില്‍ എത്തിച്ചേരും അന്വേഷണം ........ കലാ ലോകത്ത്‌ ഗായത്രി വീണ കച്ചേരിയിലൂടെ ഇതിനോടകം ശ്രദ്ധ നേടിയ ഈ കലാകാരി ഈയൊരു ഒറ്റ ഗാനത്തിലൂടെ ചലച്ചിത്ര പിന്നണി ഗാന ശാഖയിലും തന്റെ കഴിവ് തെളിയിച്ചു ...


1981 ഒക്ടോബര്‍ 7 വിജയദശമി ദിവസം ആണ് വൈക്കം വിജയലക്ഷ്മിയുടെ ജനനം വിജയദശമി ദിവസം ജനിച്ചതിനാല്‍ അച്ഛന്‍ മുരളീധരന്‍ മകള്ക്ക് വിജയലക്ഷ്മി എന്ന് പേരിട്ടു ,....... ജന്മനാ അന്ധ ആയിരുന്ന വിജയലക്ഷ്മിക്ക് ചെറുപ്പം മുതലേ സംഗീതത്തോട് അതിയായ താത്പര്യം ആയിരുന്നു,യേശു ദാസിന്റെയും സുബലക്ഷ്മിയുടെയും പാട്ടുകള്‍ കേട്ട് പഠിച്ചത് അല്ലാതെ ശാസ്ത്രീയ സംഗീതം ഒരു ഗുരുമുഖത്‌ നിന്ന് പഠിച്ചിട്ടില്ലാത്ത വിജയലക്ഷ്മി നൂറിലധികം രാ
ഗങ്ങള്‍ ചിട്ടപെടുത്തി കര്ണാ്ടിക് ,ഹിന്ദുസ്ഥാനി സംഗീതത്തില്‍ തന്റേിതായ സംഭാവനകള്‍ നല്കിി. വിജയലക്ഷ്മി സ്വന്തമായി വികസിപ്പിചെടുത്ത ‘ഗായത്രി വീണ കച്ചേരി’ എന്ന പ്രത്യേക കച്ചേരി കേരളത്തിന്‌ അകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട് . 1995 മുതല്‍ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ നിത്യ സാന്നിധ്യം ആണ് വിജയലക്ഷ്മി,2001 ല്‍ സൂര്യ ഫെസ്ടിവലിലും കച്ചേരി അവതരിപ്പിച്ചിട്ടുണ്ട് വൈക്കം വിജയലക്ഷ്മി

ഗായത്രി വീണ കച്ചേരി

ചെറുപ്പത്തില്‍ ബന്ധുവായ വിനോദ പ്ലാസ്റ്റിക്‌ കുപ്പികള്‍ ചേര്ത്തൊഖരു കളിവീണയുണ്ടാക്കി ,... സ്പൂണും സ്ക്രൂ ഡ്രൈവറും ഉപയോഗിച് വിജയലക്ഷ്മി അതില്‍ പാട്ടുകള്‍ മീട്ടി .... അത് പിന്നീട് വീണയോടുള്ള കമ്പം വര്ധി പ്പിച്ചു ...... പിന്നീട് 1997 ഇല്‍ സ്കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനത്തു എത്തിയപ്പോള്‍ കുമ്മനം ശശികുമാര്‍ സമ്മാനിച്ച തമ്ബുരുവിനെ ഒററകമ്പിയുള്ള ഗായത്രി വീനയാക്കിയത്‌ അച്ഛന്‍ മുരളീധരന്‍ ആയിരുന്നു ..പിന്നീട അതിനെ electrify ചെയ്തു കുന്നകുടി വൈദ്യനാഥ ഭാഗവതര്‍ക്ക് ദക്ഷിണയായി സമര്പ്പിച്ചപ്പോള്‍ അദ്ദേഹം ആണ് ഒറ്റ കമ്പി വീണയെ ഗായത്രി വീണ എന്ന പേരിട്ടു വിളിച്ചത ....

വൈക്കം ഉടയനപുരത് ചാത്തന്കുടി ക്ഷേത്രത്തില്‍ വെച്ച ശാസ്ത്രീയ സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചത്..... പിന്നീട ഇരുട്ടിന്റെ വഴികളില്‍ വിധിയെ തോല്പ്പിച്ച് സംഗീത ലോകത്ത്‌ തന്റേീതായ വ്യക്തി മുദ്ര പതിപ്പിക്കുവാന് ഈ അനുഗ്രഹീത കലാകാരിക്ക് ആയി... ഭാവിയില്‍ തനിക്ക്‌ സംഗീതത്തില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യനുന്ടെന്ന് വിജയലക്ഷ്മി പറയുന്നു , ...... ഇനിയും കൂടുതല്‍ കൂടുതല്‍ ഉയരങ്ങള്‍ താണ്ടുവാന്‍ ഈ കലാകാരിക്ക് സാധിക്കട്ടെ എന്ന് നമുക്ക് ജഗദീശ്വരനോട് പ്രാര്ഥി്ക്കാം......

No comments:

Post a Comment

COMMENT ON FB

Share

Share

പോസ്റ്കള്‍ ഒന്നിച്ച