Welcome to sreeharipms.blogspot.in and Have A Great Day

Thursday, 28 February 2013

blogging 1. നിങ്ങള്‍ക്കും ഒരു ബ്ലോഗ്‌ ഉണ്ടാക്കാം എന്നെപ്പോലെ . ആദ്യമായി സെര്‍ച്ച്‌ ബോക്സില്‍ BLOGGER  എന്നടിക്കുക 
 2. വരുന്ന ലിസ്റ്റില്‍ നിന്നും BLOGGER  CREATE YOUR FREE BLOG എന്നാ OPTION  തിരഞ്ഞെടുക്കുക 
വരുന്ന WINDOW യില്‍ GMAIL അക്കൗണ്ടിന്റെ  ഇമെയില്‍ അട്രെസ്സും പസ്സ്വോര്‍ഡും അടിക്കുക

<ഇതില്‍ രണ്ടാമത്തെ  option തിരഞ്ഞെടുക്കുക
 1.  
 2. ഇനി new blog എന്നതില്‍ ക്ലിക്ക് ചെയ്യുക അതിനല്‍ ബ്ലോഗിന്റെ പേരും url അഡ്രസ്സും കൊടുക്കുക 
 3. സ്റ്റാര്‍ട്ട്‌ പോസ്റ്റിങ്ങ്‌ അല്ലെങ്കില്‍ പെന്‍സിലിന്റെ  ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ പോസ്റ്റ്‌ ചെയ്ത് തുടങ്ങാം 
 4. happy blogging 
 5. സംശയങ്ങള്‍ക്ക്  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
 6. http://bloghelpline.cyberjalakam.com/2008/04/blog-post_14.html

Monday, 18 February 2013

CHUMAR CHITHRANGAL AT KANNOOR

തളിപ്പറമ്പ് ഭാഗത്തെ ഇല്ലങ്ങളില്‍ വടക്കിനിയില്‍ സാധാരണയായി കണ്ടു വരുന്നതാണ് കാലാകാലങ്ങളായി ചുമരില്‍ വരച്ചു വെച്ചിരിക്കുന്ന ചില ചിത്രങ്ങള്‍.ഏതോ മുന്‍ തലമുറ .എപ്പോഴോ വരച്ച അതെ ചിത്രത്തിന് മീതെ വീണ്ടും വീണ്ടും വരയ്ക്കും . ഒരു ആന, പെരുംത്രിക്കൊവിലപ്പന്‍ ( ശിവന്‍ ) വിളക്ക്. കിണ്ടി ഇവ ആണ് സാധാരണ കാണാറ്. ഓരോ വിശേഷങ്ങള്‍ക്കും അത് ഒന്ന് മോടിപിടിപ്പിക്കും. ഇങ്ങനെ എല്ലാ ഭാഗത്തും ഉള്ള ഇല്ലങ്ങളില്‍ ചെയ്യാറുണ്ടോ ? അരിമാവ്. കാവി , കരിപ്പൊടി ഇവ ഒക്കെ ഉപയോഗിച്ചാണ്‌ സാധാരണ വരയ്ക്കുക. ചില ഇല്ലങ്ങളില്‍ വളരെ ഭംഗിയായി വരച്ചു കാണാറുണ്ട് .
തളിപ്പറമ്പ് ഭാഗത്തെ ഇല്ലങ്ങളില്‍ വടക്കിനിയില്‍ സാധാരണയായി കണ്ടു വരുന്നതാണ് കാലാകാലങ്ങളായി ചുമരില്‍ വരച്ചു വെച്ചിരിക്കുന്ന ചില ചിത്രങ്ങള്‍.ഏതോ മുന്‍ തലമുറ .എപ്പോഴോ വരച്ച അതെ ചിത്രത്തിന് മീതെ വീണ്ടും വീണ്ടും വരയ്ക്കും . ഒരു ആന, പെരുംത്രിക്കൊവിലപ്പന്‍ ( ശിവന്‍ ) വിളക്ക്. കിണ്ടി ഇവ ആണ് സാധാരണ കാണാറ്. ഓരോ വിശേഷങ്ങള്‍ക്കും അത് ഒന്ന് മോടിപിടിപ്പിക്കും. ഇങ്ങനെ എല്ലാ ഭാഗത്തും ഉള്ള ഇല്ലങ്ങളില്‍ ചെയ്യാറുണ്ടോ ? അരിമാവ്. കാവി , കരിപ്പൊടി ഇവ ഒക്കെ ഉപയോഗിച്ചാണ്‌ സാധാരണ വരയ്ക്കുക. ചില ഇല്ലങ്ങളില്‍ വളരെ ഭംഗിയായി വരച്ചു കാണാറുണ്ട് .

Saturday, 16 February 2013

Chedi

ചേടി
മധ്യ തിരുവിതാംകൂറിലെ ഇല്ലങ്ങളില്‍ വിശേഷാവസരങ്ങളില്‍ ഇല്ലങ്ങള്ക്ക് അകത്തും വരാന്തയിലും വരക്കാറുള്ള ഒന്നാണ് ചേടി. പിറന്നാള്‍,ചോറൂണ്,സീമന്തം ഉപനയനം,സമാവര്ത്തനനം തുടങ്ങിയ മംഗള അവസരങ്ങളില്‍ ആണ് ചേടി വരക്കാറുള്ളത് .അരിമാവ് നേര്പ്പി ച്ചു ഇല്ലത്തെ സ്ത്രീകള്‍ പൂജാ നടക്കുന്ന അല്ലെങ്കില്‍ നമസ്കാരം നടക്കുന്ന തളത്തിലോ, വരാന്തയിലോ ഒക്കെ ചേടി വരക്കും.പറയ്ക്ക് വരുന്ന തേവര്ക്കു ഇറക്കി പൂജാ ഉണ്ടെങ്കില്‍ അവിടെയും തേവരെ ഇരുത്തുന്ന ആവണിപ്പലക അല്ലെങ്കില്‍ പീഠത്തിന്റെ മുകളിലും വരയ്ക്കും അല്പം കഴിയുമ്പോള്‍ ഉണങ്ങി വെളുത്ത ചിത്രം തെളിയും. മനോഹരമായ പരമ്പരാഗത ശൈലിയില്‍ ഉള്ള ഏതാണ്ട് സമാനമായ ചിത്രങ്ങള്‍ ആണ് ഇവ “ “ഹ” അക്ഷരം നീട്ടി വരച്ചു അതിന്മേല്‍ ആണ് ഈ ചിത്രപ്പണികള്‍. എന്നാല്‍ അഷ്ടമിരോഹിണി ദിവസം മാത്രം പ്രത്യേക ചിത്രം ആണ്.പ്രധാന കവാടത്തില്‍ നിന്ന് പൂജാമുറിയില്‍ ഉണ്ണിയപ്പം ഉണ്ടാക്കി അടച്ചു വച്ചിരിക്കുന്ന സ്ഥലം വരെ ചെറിയ കാല്പാടുകള്‍ ആണ് ഇങ്ങനെ നടന്നു വരുന്നതുപോലെ വരക്കുന്നത്. കണ്ണന്‍ ഉണ്ണിയപ്പം തിന്നാന്‍ വരുന്നതുപോലെ തോന്നും .ഇല്ലത്തിനു പുറത്തു ആണ് ഇറക്കി പൂജാ എങ്കില്‍ ആ സ്ഥലം തളിച്ച് മെഴുകി അവിടെ വലിയ ചേടി വരയ്ക്കുന്നു. ഇതിന്റെആ ചരിത്രം എന്താണെന്നോ എത്രകാലം മുന്പ്വ തുടങ്ങിയത് ആണെന്നോ അറിഞ്ഞു കൂടാ. മരണാനന്തര കര്മ്മെങ്ങള്‍ ചെയ്യുമ്പോള്‍ ചേടി വരക്കാറില്ല. അതായത് ഇതു ആനന്ദകരമായ അവസരങ്ങള്ക്ക് വേണ്ടി ഉള്ളത് ആണെന്നാണ്‌.
തമിഴ് ബ്രാഹ്മണര്‍ അരിപ്പൊടി കൊണ്ട് ദിവസവും കോലം വരക്കാരുണ്ട് പക്ഷെ അത് പല ഡിസൈനുകളില്‍ ആണ്.എന്നാല്‍ ചേടികള്‍ ഏകദേശം ഒരേ മാതൃകയില്‍ ആണ് കണ്ടുവരുന്നത്‌ 

Vaikkam Vijaya Lakshmi വൈക്കം വിജയലക്ഷ്മി

വൈക്കം വിജയലക്ഷ്മി

കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ “കാറ്റേ കാറ്റേ നീ പൂക്കാ മരത്തില് പാട്ടും മൂളി വന്നു” എന്ന ഗാനം വളരെയധികം ശ്രദ്ധ നേടിയ ഒരു ഗാനമാണ്. പ്രത്യേകിച്ച് അതിലെ പി ലീലയുടെത് പോലെയുള്ള ഫീമയില്‍ വോയിസ്‌, ആരാണ് ആ പാട്ട് പാടിയ ഗായിക എന്ന് അന്വേഷിച്ചു പോയാല്‍ ഒരുപക്ഷെ അധികം ആരും കേള്ക്കാ ത്ത ഒരു പേരില്‍ “വൈക്കം വിജയലഷ്മി” എന്ന അന്ധ ഗായികയില്‍ എത്തിച്ചേരും അന്വേഷണം ........ കലാ ലോകത്ത്‌ ഗായത്രി വീണ കച്ചേരിയിലൂടെ ഇതിനോടകം ശ്രദ്ധ നേടിയ ഈ കലാകാരി ഈയൊരു ഒറ്റ ഗാനത്തിലൂടെ ചലച്ചിത്ര പിന്നണി ഗാന ശാഖയിലും തന്റെ കഴിവ് തെളിയിച്ചു ...


1981 ഒക്ടോബര്‍ 7 വിജയദശമി ദിവസം ആണ് വൈക്കം വിജയലക്ഷ്മിയുടെ ജനനം വിജയദശമി ദിവസം ജനിച്ചതിനാല്‍ അച്ഛന്‍ മുരളീധരന്‍ മകള്ക്ക് വിജയലക്ഷ്മി എന്ന് പേരിട്ടു ,....... ജന്മനാ അന്ധ ആയിരുന്ന വിജയലക്ഷ്മിക്ക് ചെറുപ്പം മുതലേ സംഗീതത്തോട് അതിയായ താത്പര്യം ആയിരുന്നു,യേശു ദാസിന്റെയും സുബലക്ഷ്മിയുടെയും പാട്ടുകള്‍ കേട്ട് പഠിച്ചത് അല്ലാതെ ശാസ്ത്രീയ സംഗീതം ഒരു ഗുരുമുഖത്‌ നിന്ന് പഠിച്ചിട്ടില്ലാത്ത വിജയലക്ഷ്മി നൂറിലധികം രാ
ഗങ്ങള്‍ ചിട്ടപെടുത്തി കര്ണാ്ടിക് ,ഹിന്ദുസ്ഥാനി സംഗീതത്തില്‍ തന്റേിതായ സംഭാവനകള്‍ നല്കിി. വിജയലക്ഷ്മി സ്വന്തമായി വികസിപ്പിചെടുത്ത ‘ഗായത്രി വീണ കച്ചേരി’ എന്ന പ്രത്യേക കച്ചേരി കേരളത്തിന്‌ അകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട് . 1995 മുതല്‍ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ നിത്യ സാന്നിധ്യം ആണ് വിജയലക്ഷ്മി,2001 ല്‍ സൂര്യ ഫെസ്ടിവലിലും കച്ചേരി അവതരിപ്പിച്ചിട്ടുണ്ട് വൈക്കം വിജയലക്ഷ്മി

ഗായത്രി വീണ കച്ചേരി

ചെറുപ്പത്തില്‍ ബന്ധുവായ വിനോദ പ്ലാസ്റ്റിക്‌ കുപ്പികള്‍ ചേര്ത്തൊഖരു കളിവീണയുണ്ടാക്കി ,... സ്പൂണും സ്ക്രൂ ഡ്രൈവറും ഉപയോഗിച് വിജയലക്ഷ്മി അതില്‍ പാട്ടുകള്‍ മീട്ടി .... അത് പിന്നീട് വീണയോടുള്ള കമ്പം വര്ധി പ്പിച്ചു ...... പിന്നീട് 1997 ഇല്‍ സ്കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനത്തു എത്തിയപ്പോള്‍ കുമ്മനം ശശികുമാര്‍ സമ്മാനിച്ച തമ്ബുരുവിനെ ഒററകമ്പിയുള്ള ഗായത്രി വീനയാക്കിയത്‌ അച്ഛന്‍ മുരളീധരന്‍ ആയിരുന്നു ..പിന്നീട അതിനെ electrify ചെയ്തു കുന്നകുടി വൈദ്യനാഥ ഭാഗവതര്‍ക്ക് ദക്ഷിണയായി സമര്പ്പിച്ചപ്പോള്‍ അദ്ദേഹം ആണ് ഒറ്റ കമ്പി വീണയെ ഗായത്രി വീണ എന്ന പേരിട്ടു വിളിച്ചത ....

വൈക്കം ഉടയനപുരത് ചാത്തന്കുടി ക്ഷേത്രത്തില്‍ വെച്ച ശാസ്ത്രീയ സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചത്..... പിന്നീട ഇരുട്ടിന്റെ വഴികളില്‍ വിധിയെ തോല്പ്പിച്ച് സംഗീത ലോകത്ത്‌ തന്റേീതായ വ്യക്തി മുദ്ര പതിപ്പിക്കുവാന് ഈ അനുഗ്രഹീത കലാകാരിക്ക് ആയി... ഭാവിയില്‍ തനിക്ക്‌ സംഗീതത്തില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യനുന്ടെന്ന് വിജയലക്ഷ്മി പറയുന്നു , ...... ഇനിയും കൂടുതല്‍ കൂടുതല്‍ ഉയരങ്ങള്‍ താണ്ടുവാന്‍ ഈ കലാകാരിക്ക് സാധിക്കട്ടെ എന്ന് നമുക്ക് ജഗദീശ്വരനോട് പ്രാര്ഥി്ക്കാം......

COMMENT ON FB

Share

Share

പോസ്റ്കള്‍ ഒന്നിച്ച