Welcome to sreeharipms.blogspot.in and Have A Great Day

Monday, 13 January 2014

BIRD'S BEAK{പക്ഷികൊക്ക്}കൊക്ക്

മരത്തടിയിൽ അതിവേഗം പതിക്കുന്ന പക്ഷിക്കൊക്ക് നിമിഷങ്ങൾക്കകം തുളഞ്ഞ് പോകുന്ന മരത്തടി.

കൊക്ക്!പക്ഷികളുടെ ഏറ്റവും വലിയ ആയുധമാണത്.മരം കൊത്തിതുളക്കാൻ മരംകൊത്തിക്ക് ബലവും മൂർചയുമൗള്ള കൊക്ക് മാത്രം മതി.മനുഷ്യർക്കാണെങ്കിലോ? പല്ലുകൊണ്ട് കടിച്ചോ മറ്റോ മനുഷ്യൻ ഇതുപോലെ മരം തുളക്കുന്ന കാര്യം ആലോചിച്ച് നോക്കൂ.ഈ ജോലികൾ ചെയ്യാൻ നമുക്ക് പ്രത്യേകം ആയുധങ്ങൾ കൂടിയേ തീരൂ.പക്ഷിയിടേ ചുണ്ടാണ് കൊക്ക്.ഭക്ഷണം കടിച്ചുതിന്നാൻ മാത്രമുള്ള അവയവമല്ല കൊക്ക്.പലരും ഭക്ഷണം തേടിപിടിക്കുന്നതും കൊക്കുകൊണ്ടാണ്.ചിലർക്ക് ഇരയെ വേട്ടയാടാനുള്ള ആയുധവും കൊക്കു തന്നെ!

എത്രയേറെ കൊക്കുകൾ!

എത്രതരം കൊക്കുകളാണ് പക്ഷികളുടേ ലോകത്ത് കാണാനാകുക! പക്ഷികളെ നിരീക്ഷിക്കുന്നവരെ അദ്ഭുതപ്പെടുത്തുന്ന കാര്യമാണിത്.ഓരോ പക്ഷിയുടേയും കൊക്ക് അവരുടെ ഭക്ഷണവും ജീവിതവുമായി എന്തുമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറിയുമോ? പക്ഷിയുടേ കൊക്ക് കണ്ടാലറിയാം അതിന്റെ ഭക്ഷണം എന്താണെന്ന്!

കൊക്കും തീറ്റയും

കോഴികൾ മണ്ണിലെ ചെറിയ പുഴുക്കളെയാണ് തിന്നുന്നത്.ന്യൂസിലന്റ് കാരനായ കിവിയുടേയും ഭക്ഷണം പുഴുക്കൾ തന്നെ.എന്നാൽ കോഴിയുടെ കൊച്ചുകൊക്കു പോലെയാണോ കിവിയുടേ നീളൻ കൊക്ക്?മരംകൊത്തിയുടെ ബലമുള്ള വലിയ കൂർത്ത കൊക്കാകട്ടെ വേറോരു തരത്തിലും!എവിടെ നിന്നാണ് പക്ഷിക്ക് തീറ്റകിട്ടുന്നതെന്ന് എന്നു കൂടി പ്രധാനമാണ്.കോഴിക്ക് പുഴുക്കളെ കിട്ടാൻ മണ്ണ് ആഴത്തിൽ കുഴിച്ച് നോക്കുകയോന്നും വേണ്ട.മണ്ണിന്റെ അടിയിൽനിന്ന് പുഴുവിനെ എടുക്കാൻ കിവിക്ക് നീളൻ കൊക്കുകൾ കൂടിയേ തീരൂ.മരംകൊത്തിക്ക് മരം തുളച്ച് വേണം പുഴുവിനെ പിടിക്കാൻ.കൊക്കിന് ഉറപ്പും ശക്തിയും അത്യാവശ്യം!
കിവി


കീങ്ങളുടെ താമസസ്തലങ്ങളിലുള്ള വൈവിധ്യം തന്നെയാണ് അവയെ പിടിക്കുന്ന കൊക്കുകളിലും കാണുന്നത്.

കടുപ്പമുള്ള കായ്കളും വിത്തുമൊക്കെ കടിച്ചുപൊട്ടിച്ചുതിന്നുന്ന പക്ഷികൾക്ക് വിത്ത് കടിച്ച് പൊട്ടിക്കാനുള്ള ബലമുള്ള,നീളം കുറഞ്ഞ കൊക്കുകളാണ് കൂടുതലും കാണുക.തത്തയുടെ കൊക്കുതന്നെ ഉദാഹരണം

ഇരപിടിയന്മാർ

ഇരകളെ കൊന്നു തിന്നേണ്ട പക്ഷികളുടെ കൊക്കും കണ്ടാലറിയാം.അറ്റം കൂർത്ത് വളഞ്ഞ് ബലമുള്ള വലിയ കൊക്കുകളായിരിക്കും.പരുന്തിന്റെ കൊക്ക് കണ്ടാലറിയാം അതിന്റെല്പിടിയിൽ പെറ്റുന്ന ഇരയുടെ അവസ്ഥ! മേൽക്കൊക്ക് ഇരയുടെ ശരീരത്തിൽ ആഴ്ത്തിക്കൊണ്ടാണ് ഇത്തരം പക്ഷികളുടെ വേട്ട
പരുന്തിന്റെ
.
മീൻ പിടുത്തം  

മീനിനെ പിടിച്ചു തിന്നുന്ന പക്ഷികൾക്കും അതിനു പറ്റിയകൊക്കയിരിക്കും.മീൻ പിടിക്കുന്ന മിക്കവയും ഒറ്റയടിക്ക് വിഴുങ്ങുന്നവരാണ്.പിടിച്ച മീൻ വഴുതിപ്പോകാതെ ഇറുക്കിപ്പിടിക്കാനുള്ള സവ്കര്യം പല മീൻപിടിത്ത പക്ഷികളുടെ കൊക്കിലും കാണാം.മീൻപിടിത്തക്കാരും പലതരലാണ്:- മെലിഞ്ഞു നീണ്ട കൊക്കുകൊണ്ട് ഒറ്റക്കൊത്തിന് മീനിനെ വായിലാക്കുന്ന കൊറ്റികൾ,ചാട്ടുളിപോലെ പാഞ്ഞുവന്ന് മുങ്ങാംകുഴിയിട്ട് മീനിനെ വായിലാക്കുന്ന പൊന്മാൻ………………………………………………………….. അങ്ങനെയങ്ങനെ പട്ടിക നീളും.
പൊന്മാൻ


ഭാരം കുറവ്

ജന്തുക്കളുടെ താടിയെല്ലുമായി താരതമ്യം ചെയ്താൽ പക്ഷികൊക്കിന് ഭാരം കുറവാണ്. പക്ഷികൾക്ക് പല്ലില്ലാത്തതാണ് ഒരു കാരണം.

തൊട്ടാലറിയാം

തൊട്ടറിയുന്ന കാര്യത്തിൽ നമ്മുടെ വിരൽതുമ്പുകളേക്കാൾ കഴിവുണ്ട് പക്ഷികൊക്കുകൾക്ക്.ഉദാ:വുഡ്കോക്ക് എന്ന പക്ഷി തന്റെ നീളൻ കൊക്ക് മണ്ണിലേക്ക് താഴ്ത്തിയാണ് തീറ്റ കണ്ടെത്തുക.പുഴുക്കൾ മണ്ണിനടിയിൽ എവിടെയെങ്കിലുമുണ്ടെങ്കിൽ അതിന്റെ ചെറിയ അനക്കം പോലും പിടിച്ചെടുക്കാൻ വുഡ്കോക്കിന്റെ കൊക്കിനുകഴിയും.

പക്ഷി മൂക്ക്

പക്ഷികളുടെ കൊക്കിന്റെ തുടക്കത്തിൽ മുകളിലായി രണ്ടു തുളകൾ കാണാം.ഇതാണ് പക്ഷിയുടേ മൂക്ക്.എല്ലാ പക്ഷികൾക്കും കൊക്കിന്റെ തുടക്കത്തിലാണ് മൂക്ക് …..ഒരാൾക്കൊഴികെ! ന്യൂസിലന്റ്കാരനായ ‘കിവി’ക്ക് കൊക്കിന്റെ കൂർത്ത അറ്റത്താണ് മൂക്ക്.

വളരുന്ന കൊക്ക്

പക്ഷികൾ വളരുന്നതോടൊപ്പം കൊക്കും വളരും.മരണം വരെ ഈ വളർച്ച തുടരും.കൊത്തിയും മറ്റും കൊക്കിന്റെ നീളം തേഞ്ഞുകുറയുന്നത് പരിഹരിക്കാൻ ഈ വളർച്ച് ഉപകരിക്കും.

കൊക്ക് വലിപ്പം

ലോകത്തിലെ ഏറ്റവും വലിയകൊക്ക് ഓസ്ട്രേലിയൻ പെലിക്കൻ എന്ന പക്ഷിക്കാണ്. 47 സെ.മീ വരെ നീളം ഇതിന് കാണും.

കൊക്കിന്റെ വേഗം

ചുവപ്പ്തലയൻ എന്ന മരം കൊത്തിയുടെ കൊക്ക് മരത്തിൽ കൊത്തുമ്പോൾ അതിന്റെ വേഗം മണിക്കൂറിൽ ഏതാണ്ട് 21 കിലോമീറ്ററാണ്.മറ്റൊന്ന് കറുമ്പൻ മരംകൊത്തി{Black woodpecker} ഒരൊറ്റ ദിവസം കൊണ്ട് 8000മുതൽ12000തവണ വരെ മരത്തടിയിൽ കൊത്തും!
ചുവപ്പ്തലയൻ

BLACK WOODPECKER
]

കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഇ-മെയിൽ അഡ്രെസ്സ് കമെന്റായി ഇടുക.

ദയവായി നിങളുടെ വിലയേറിയ അഭിപ്രായം കമെന്റായി അറിയിക്കുക

No comments:

Post a Comment

COMMENT ON FB

Share

Share

പോസ്റ്കള്‍ ഒന്നിച്ച